കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Monday, May 17, 2010

മിയ കുള്‍പ

കീ ബോര്‍ഡിലെ shift key അമര്‍ത്തിപ്പിടിച്ച്
വിരല്‍ , delete ഒറ്റ വീഴ്ച
ഒരു പിഴ തിരുത്തപ്പെടുന്നു
കുപ്പത്തോട്ടിയുടെ ഊര്വരതയില്‍ പോലും ഇല്ലാതെ
മിയ കുള്‍പ എന്ന് തുടങ്ങുന്ന ഒരു വരി
തിരുത്തപ്പെടുന്നു
കറുപ്പിന്റെയും വെളുപ്പിന്റെയും
അന്യോന്യ ചമയങ്ങള്‍
ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ
recyle bin -ന്നിനും പുറത്തേക്ക്

No comments:

Post a Comment