കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Monday, May 17, 2010

operation manual

ഇടതു ചെവിയിലേക്ക് തോക്കുചൂണ്ടുക
തലച്ചോറ് തുളയുന്ന
വേദനയും ചോരയും സ്വപ്നം കാണുക
കാഞ്ചി വലിക്കുക
മരണത്തെ ഇടതു ചെവിയിലൂടെ കടത്തിവിടുക
വലതുചെവി അടച്ചുവക്കാന്‍ മറക്കരുത്
മരണം പുറത്തേക്കുള്ള വഴി അറിയാതെ അലയട്ടെ
മരണത്തെ ചതിച്ചവന്‍ എന്ന് ലോകം വാഴ്ത്തട്ടെ

No comments:

Post a Comment