കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Thursday, September 9, 2010

പരിധിക്ക് പുറത്തുനിന്ന്

നിന്‍റെ
അജ്ഞാത സന്ദേശങ്ങള്‍ തിന്ന്
എന്‍റെ പട്ടണത്തിലെ ഇരുമ്പുഗോപുരങ്ങള്‍
തീ പിടിച്ചുപാടുന്നു
ഒരു ഉത്തരേന്ത്യന്‍ വന്യ രാഗത്തില്‍.
പാടിവിരിഞ്ഞു പൊട്ടിത്തെറിച്ച്
അത് നിനക്കൊരു വാലന്റൈന്‍ ദിന സമ്മാനമാകുന്നു
--ഒരു Laminated ചുംബനം --
അത്
ഒരു തുള്ളി ഡെറ്റോള്‍ ചേര്‍ത്ത്
അമര്‍ത്തിത്തുടച്ച്‌
എനിക്കായി വീണ്ടും കീ പാഡില്‍ തിരയുക...

എന്‍റെ മൊബൈല്‍ ഫോണ്‍ ,
എന്‍റെ കിനാവിന്റെ
നിന്‍റെ സന്ദേശ ത്തിന്‍റെ
കടന്നല്‍ കുത്തേറ്റ്
അപ മൃത്യു വരിക്കും വരെ
നീ നിന്നെ അയച്ചുകൊണ്ടേയിരിക്കുക

നീയാണ് എന്‍റെ ശ്വാസകോശത്തില്‍ ഉമ്മവച്ച
ആദ്യത്തെ നിക്കോട്ടിന്‍ സുഗന്ധം
നിന്‍റെ ചുംബനം,
അവസാനത്തെ പുകയോളം
നെഞ്ചെരിക്കുന്നതും.

പ്രിയപ്പെട്ട പെണ്‍കുട്ടീ
സിരകളിലേക്ക് എത്തിയ
നിക്കോട്ടിന്‍ സന്ദേശങ്ങള്‍
നിന്നിലേക്കെന്നപോലെ
എന്നെ ലഹരിയിലേക്കും തുറക്കുന്നല്ലോ .

No comments:

Post a Comment