കവിതകളൊന്നും അല്ല , വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ
Thursday, September 9, 2010
Greeting Card
ഡിസംബറിനും ജനുവരിക്കും ഇടയിലെ അക്കവ്യത്യാസം താണ്ടാന്‍ ഒരു ചിത്രക്കടലാസു തന്നു ഒരു സെല്ലുലാര്‍ സന്ദേശം തന്നു പിന്നെ ഒരു ഊഞ്ഞാല്‍ കെട്ടിത്തന്നു ആകാശം തൊട്ട ഉടനെ ഭൂമിയില്‍ നിന്നും അറ്റ് പോകുന്ന ഒന്ന്
No comments:
Post a Comment