കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Wednesday, November 23, 2011

ഏറെ ..

ഭ്രമിച്ചിട്ടുണ്ട് ഏറെ
തൊട്ടും തൊടാതെയും ഭയന്നിട്ടുണ്ട്‌ ഏറെ
കടന്നിട്ടുണ്ട് ഏറെ കനാലുകള്‍
കണ്ണ് തുറന്നുപിടിച്ച്ചിട്ടും വിറച്ചിട്ടുണ്ട് ഏറെ ചുവടുകള്‍
എന്നിട്ടും ഈ രാവ് തീരാതിരുന്നിട്ടും
ഭ്രമിക്കുന്നുണ്ട് ഏറെ
തൊട്ടു തലോടി കിടക്കുന്നുണ്ട് നിനവുകള്‍ ഏറെ

No comments:

Post a Comment