വേടന് , കനലില്‍ ചൂടും മുന്പ് എരിവു നിറക്കാനുള്ളത്
കിളിക്ക് , ചത്തതിനു പിറകെ ഒരു ചന്തം അത്രയേ ഉള്ളൂ
മകന് , അപായവര കടക്കുന്നതിനു തൊട്ടുമുന്പ് ഇല്ലാതിരുന്നത്
അമ്മക്ക് , മകന്റെ ചാത്തമൂട്ടുമ്പോള്‍ നീറ്റല്‍ ഏറുന്ന ഒന്ന്
ചങ്ങാതിയുടെ കാമുകിക്കും അവളുടെ കാമുകനും , മുറിവ് -
ഇടവിട്ട് മരിച്ചുകൊണ്ടിരിക്കുന്ന ഒരു കത്തിലെ
ആദ്യ വരിമുതലുള്ള ഒറ്റുമാത്രം
രാജ്യങ്ങളുടെ അതിര്‍ത്തിയില്‍
വീടുള്ള പെണ്‍കുട്ടിക്ക്
ഉടലിലെ ഒറ്റമുറിവില്‍ നിന്നും - മുറിവ്
ഉടലാകെ നിറഞ്ഞു നീറുന്ന മയക്കം മാത്രം
No comments:
Post a Comment