ആദ്യത്തെ ബഞ്ചില്‍ നിന്ന്
പിറകിലേക്ക് നോക്കി ; യെന്നോട്
'ഐ ഈക്വല്‍ ടു വീബൈ ആര്' അല്ലെ
എന്ന് നീ ചുണ്ടുനീട്ടി ചോദിച്ചപ്പോള്‍
ഞാന്‍ അവിടെ ചുംബിച്ചിരുന്നു
ഒക്ടോബര്‍ ഒമ്പതിനുച്ചക്ക്
വരാന്തയുടെ നാഭിയില്‍ വച്ച്
പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന
രാക്കിനാവുകള്‍ ഓരോന്നും , നീ
പെറുക്കി നീട്ടിത്തരുമ്പോള്‍
നഗ്നയായിരുന്നു നീ -
-മെഴുകില്‍ തീര്‍ത്ത അഥീന
ഞാന്‍ യവന ജാരനും -
റസണന്‍സ് കോളത്തില്‍
കാതു ചേര്‍ത്തു ഞാന്‍ അളന്നത്
നിന്റെ കയ്യിലെ ടുണിങ്ങ് ഫോര്കിനെക്കാള്
തീവ്രതയില്‍ പുറപ്പെടുന്ന നിന്നെ
കളമിട്ടുകണക്കാക്കിയത്
ശബ്ദ തീവ്രതയിലെ കാമം
കോണിക്കല്‍ ഫ്ലാസ്കിലെ ചുഴലിയില്‍
നിറം മാറുന്നത് കാത്ത് നീ
എന്റെ നോട്ടത്തിന്റെ ചതി
മിഴിപാറ്റി പിടിച്ചു ; ശേഷം
- നിറങ്ങളില്‍ നീ ഗോള്‍ഡന്‍ യെല്ലോ
സുതാര്യ മായ ഏതോ ദ്രാവകം ഞാന്‍ -
തിരുവാതിരക്കളിക്ക് നീ, സ്റ്റേജില്‍
ആടിയുലഞ്ഞു നിറയുമ്പോള്‍
നടുവില്‍ കത്തിച്ചുവച്ച വിളക്കിലെ
ആളിക്കത്തുന്ന ഒറ്റത്തിരി ഞാന്‍
മാര്ച് പന്ത്രണ്ട് ചൂടുപിടിക്കുമ്പോള്‍
അതിര്‍ത്തിക്ക് അപ്പുറം ഇപ്പുറം
മുഖാമുഖം എഴുത്തിനിരിക്കുമ്പോള്‍
ഇടതുകയ്യില്‍ തല താങ്ങി
വലതുകയ്യിലൂടെ ആംഗലേയം ഒഴുക്കി
നീ എഴുതി മുറുകുമ്പോള്‍
വൈദ്യുതിപ്പാത നിറഞ്ഞ
റെക്കോഡ് ബുക്കിന്റെ ഉള് പേജിനിടയിലെ
കൂര്‍ത്ത പെന്‍സില്‍ ഞാന്‍
നിന്റെ നെറ്റിയിലെ കളഭവും കറുത്തപൊട്ടും
എന്റെ ചുണ്ടിലെ ചവര്‍പ്പായി നുണഞ്ഞു ഞാന്‍
" സാഗരേ ..
ക്ഷണികാനുരാഗ രവരോഷമേ , ...പകലെ പരന്നുറഞ്ഞവളെ
സര്പ്പനുരാഗ ജ്വരപാതമേ..... കനലെ കാറ്റേ കാമനെ.....
........ എന്ന്
ബ്ലാക്ബോര്‍ഡില്‍ നീലചോക്കുകൊണ്ട് എഴുതിയതും
മായ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതും. ഞാനാണ് - നിന്നെക്കുറിച്ചാണ്.
പരസ്പര ബന്ധമില്ലാതെ പഠിച്ചതുകൊണ്ടാണ്
സമവാക്യങ്ങളില്‍ പിഴച്ചതാണ്
കണ്ടതും കേട്ടതും കുറിച്ചുവക്കാത്തത് കൊണ്ടാണ്
വൈദ്യുതി പ്പാതകളിലെ അജ്ഞതയാണ്
അല്ലാതെ സിലബസ് കഠിനമായതുകൊണ്ട് തോറ്റുപോയതല്ല
അല്ലാതെ സിലബസ് കഠിനമായതുകൊണ്ട് തോറ്റുപോയതല്ല ....
പരസ്പര ബന്ധമില്ലാതെ പഠിച്ചതുകൊണ്ടാണ്
ReplyDeleteസമവാക്യങ്ങളില്‍ പിഴച്ചതാണ്
കണ്ടതും കേട്ടതും കുറിച്ചുവക്കാത്തത് കൊണ്ടാണ്
വൈദ്യുതി പ്പാതകളിലെ അജ്ഞതയാണ്
അല്ലാതെ സിലബസ് കഠിനമായതുകൊണ്ട് തോറ്റുപോയതല്ല
അല്ലാതെ സിലബസ് കഠിനമായതുകൊണ്ട് തോറ്റുപോയതല്ല ....
haaa..haaaaaaaaaa..........
ummaaaaaaaaaaaaaaaaaaaaaaaaa
പരസ്പര ബന്ധമില്ലാതെ പഠിച്ചതുകൊണ്ടാണ്
ReplyDeleteസമവാക്യങ്ങളില്‍ പിഴച്ചതാണ്
കണ്ടതും കേട്ടതും കുറിച്ചുവക്കാത്തത് കൊണ്ടാണ്
വൈദ്യുതി പ്പാതകളിലെ അജ്ഞതയാണ്
അല്ലാതെ സിലബസ് കഠിനമായതുകൊണ്ട് തോറ്റുപോയതല്ല
അല്ലാതെ സിലബസ് കഠിനമായതുകൊണ്ട് തോറ്റുപോയതല്ല ....
haaa.haaaaaaaaaa
shaajimmaaa ummaaaaaaaaaaaaaa
ithuvare kelkkaatha oru pranayakaavyam..great work comrade..
ReplyDelete