കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Saturday, May 15, 2010

നീലപ്പൂവ്

ഒരു നീര്ച്ചാല് ആയിരുന്നു നീ
പൊട്ടിപ്പടര്‍ന്നു പാഞ്ഞുപോകുന്നത്
ഞാന്‍ -
പായലില്‍ തെന്നുന്ന കാലായിരുന്നു
പെട്ടെന്ന് നീ നിറയുന്നതും
കരകവിയുന്നതും കണ്ട്
ഒരു കാട്ടുവേരിനെ കെട്ടിപ്പിടിച്ച്
കണ്ണുകള്‍ ഇറുക്കിയടച്ച ഞാന്‍
ഉറക്കം വരുത്താന്‍ വിയര്‍ത്ത കുട്ടി .
നീ ഊറിയ അടിവാരത്ത്
ഉടലോടെ പൂത്തു നില്‍ക്കുന്നു ഞാന്‍
പുലര്‍ച്ചയില്‍ എന്റെയും
പാതിരായില്‍ നിന്റെയും ഗന്ധമുള്ള
വിത്തുകളാവാത്ത നീലപ്പൂവ്

1 comment:

  1. നന്നായിട്ടുണ്ട്
    ഇപ്പൊ ഞാനും ഇഷ്ട്ടപെടുന്നു ഈ നീലപ്പൂവിനെ ..

    ReplyDelete