പാളങ്ങളിലൂടെ
ആറിയും പൊള്ളിയും തന്നെ
ഉരഞ്ഞുരഞ്ഞു , അകലെയും അടുക്കതെയും തന്നെ
മണല് മണലായി തന്നെ , പ്പുഴയില്‍
ഉടല്‍ കുറഞ്ഞു കുറഞ്ഞു തന്നെ
പിറുപിറുക്കുമ്പോഴും
പുലഭ്യമാകുമ്പോഴും , പാട്ട് പാട്ടായിത്തന്നെ
ആദ്യകേഴ്വിപ്പുത്തനായി തന്നെ
എന്റെ ചെമ്പരത്തിയില്‍
ആ പൂ പൂവായിത്തന്നെ
നട്ടുച്ച വിട്ടിട്ടും ചുവന്നുതന്നെ
കടലിലും കരയിലും കടലാസിലും
ഞാന്‍ കമിഴ്ത്തിയിട്ട തോണിതന്നെ
No comments:
Post a Comment