കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Saturday, May 15, 2010

അജ്ഞത

മൈഥുനങ്ങളുടെ
ഉച്ചവെയില്‍ തളര്ച്ചകളില്‍
മലര്ന്നുകിടക്കുമ്പോള്‍ ,
മടക്കിവച്ച ഇടംകയ്യില്‍ തലവച്ച്
ശ്വാസകോശത്തില്‍
കൊടുംകാറ്റ് പാട്ടായി പെയ്യുമ്പോള്‍
കരിങ്കല്ലുകിടക്കയില്‍
ഉരുളാന്‍ മടിച്ച്, അനങ്ങാതെ കിടക്കുമ്പോള്‍
എന്നെക്കടന്ന്-
മംഗലാപുരം മെയില്‍ ,
കിഴക്കോട്ടു പോകുമെന്ന് കരുതിയതെ ഇല്ല
ഉണ്ടചെമ്പരതിപ്പൂവായി പൂക്കുമെന്ന്
ആരും പറഞ്ഞതെ ഇല്ല .

No comments:

Post a Comment