കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Saturday, October 23, 2010

റഷ്യന്‍ വോഡ്ക

അന്നാ,
ഒരു നിമിഷം നില്‍ക്കുക
ഒരു ഓര്‍മ സമ്മാനം കൂടി നല്‍കാം
മഞ്ഞുകാലവും കഴിഞ്ഞ്
സെന്റ്‌ പീറ്റേഴ്സ് ബര്‍ഗിലെക്കും സൈബീരിയയിലെക്കുമുള്ള
റെയിലുകള്‍ തെളിയുമ്പോള്‍
വോള്‍ഗ നദിയില്‍ ബഹുവര്‍ണ്ണ തോണികള്‍ നിറയുമ്പോള്‍
മോസ്കോയുടെ തെരിവുകളില്‍ നിറയെ വിളക്കുകള്‍ തെളിയുമ്പോള്‍
തെരിവു കച്ചവടക്കാരും ലേലം വിളികളും നിലക്കാത്ത രാവില്‍
ഞാന്‍ ഒരു വസന്തകാല പാട്ടുമായി കാത്തുനില്‍ക്കാം
അതുവരെ , എന്റെ തടവറയുടെ കല്‍ ചുമരുകളില്‍
നിന്നെ കുറിച്ച് എഴുതിയ കവിതകള്‍ ഉരുവിട്ട്
നിനക്ക് ഞാന്‍ തന്ന ഓര്‍മ സമ്മാനത്തിന്റെ ഓരത്ത്
ചരിഞ്ഞു കിടന്നുറങ്ങും .

No comments:

Post a Comment