പകരം തരാനുള്ളത്
ഒരു ഒറ്റവരി കവിത
കവിതയല്ല , ഒറ്റ വരി
ഒറ്റവരി അല്ല , ഒറ്റവര
ഒറ്റവരയുമല്ല, ഒറ്റ കുത്ത്
അതുമല്ല
ഒറ്റ ..........
ഒറ്റ , പത്ത്, നൂറ്, ആയിരം, പതിനായിരം............
അങ്ങനെ അങ്ങനെ ഒറ്റ ശ്വാസത്തില്‍
ഒറ്റ രാത്രികൊണ്ട് നിര്‍ത്താത്ത
ഒറ്റ ഉമ്മ , ഒറ്റ മരണം
... പിന്നെ ഒറ്റപ്പെട്ടവരുടെ സമുദ്രത്തില്‍
നമ്മള്‍ ഒറ്റക്കൊറ്റക്ക്
No comments:
Post a Comment