കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Saturday, August 20, 2016

"14 സെക്കൻഡ്"


പ്രണയം,.. ഇളം നിറമുള്ള ലെഗ്ഗിങ്‌സ് ഇട്ട്
അരികുകൾ കീറിയ മേലാട കൂട്ടിപ്പിടിച്ച്‌,
പട്ടണ നടുവിലെ കാറ്റിൽ ചുറ്റിത്തിരിയുന്ന
നിസ്സഹായ, നിർണ്ണിമേഷ കാഴ്ചയുടെ
ഇടവേളയിൽ  നിന്നാണ്
" 14 സെക്കൻഡ്" - എന്ന മഹാ നിയമത്തിന്റെ
പശ്ചാത്താപം കലർന്ന  'അനിവാര്യത'
എന്റെ മുന്നിലൂടെ പൊന്തിത്താഴ്ന്ന് പറന്നു പോയത്.

No comments:

Post a Comment